ടൈറ്റാനിക്കിന്റെ ലോക്കർ കീ ലേലം ചെയ്തു
Monday, October 24, 2016 8:05 AM IST
ലണ്ടൻ: ടൈറ്റാനിക് കപ്പലിലെ ലോക്കറുകളിലൊന്നിന്റെ താക്കോൽ 85,000 പൗണ്ടിന് ലേലം ചെയ്തു. ലൈഫ് ജാക്കറ്റുകൾ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലാണിത്.

ഡിവൈസസ് സംഘടിപ്പിച്ച ലേലത്തിൽ ടൈറ്റാനിക്കിൽനിന്നുള്ള ഇരുനൂറ് വസ്തുക്കൾ ഉൾപ്പെടുത്തിയിരുന്നു. അമ്പതിനായിരം പൗണ്ട് മാത്രമായിരുന്നു താക്കോലിനു പ്രതീക്ഷിച്ചിരുന്ന വില. കപ്പലിലെ വയർലെസ് ഓപ്പറേറ്റർ അയച്ച പോസ്റ്റ് കാർഡിന് 19,000 പൗണ്ട് വില കിട്ടി.

തേഡ് ക്ലാസ് സ്റ്റിവാർഡ് ആയിരുന്ന സിഡ്നി സെഡുനറിയുടെ കൈയിലിരുന്നതാണ് ലോക്കർ കീ. അദ്ദേഹവും രക്ഷാപ്രവർത്തനത്തിനിടെ മരിച്ചു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ