കരുണയുടെ*ധ്യാനം*29ന്; ഫാ. ഡാനിക്ക് സ്വീകരണം നൽകി
Friday, October 28, 2016 6:08 AM IST
ഡബ്ലിൻ:*അയർലൻഡിലെ ഡബ്ലിൻ*സീറോ*മലബാർ*സഭയുടെ ആഭിമുഖ്യത്തിൽ*ബ്ലാഞ്ചാർഡ്സ്ടൗൺ, ക്ലോണി, ഫിബിൾസ് ടൗൺ കമ്യൂണിറ്റി*സെന്ററിൽ ഒക്ടോബർ 29, 30,31 (ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടക്കുന്ന കരുണയുടെ ധ്യാനത്തിന്റെയും നവംബർ ഒന്നിന് (ചൊവ്വ) നടക്കുന്ന ഏകദിന*യുവജന കൺവൻഷന്റേയും ഒരുക്കങ്ങൾ പൂർത്തിയായി.

ധ്യാനം നയിക്കാനെത്തിയ കൊല്ലം സാൻപിയോ*കപ്പൂച്ചിൻ*ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയെ ഡബ്ലിൻ എയർപോർട്ടിൽ സീറോ മലബാർ സഭ ഡബ്ലിൻ ചാപ്ലിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ.*ആന്റണി ചീരംവേലിൽ,*കോഓർഡിനേറ്റർ ബിനു ആന്റണി, സെക്രട്ടറി മാർട്ടിൻ സ്കറിയ*എന്നിവർ*ചേർന്ന് സ്വീകരിച്ചു.

29ന് രാവിലെ 10ന് അയർലൻഡിന്റെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ് ചാൾസ് ജോൺ ബ്രൗൺ ധ്യാനം ഉദ്ഘാടനം ചെയ്യും. സീറോ*മലബാർ*സഭ*അയർലൻഡ്*നാഷണൽ*കോഓർഡിനേറ്റർ*മോൺ. ആന്റണി*പെരുമായൻ*ചടങ്ങിൽ സംബന്ധിക്കും.

എല്ലാ ദിവസവും രാവിലെ 9.30മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. കുട്ടികൾക്ക് ജീസസ് യൂത്ത് അയർലൻഡ് നയിക്കുന്ന ധ്യാനം ഉണ്ടായിരിക്കും. കുട്ടികളുടെ രജിസ്ട്രേഷനും കൺസെന്റ് ഫോമും മാതാപിതാക്കൾ (for online registration visit wwws.yromalabar.ie) ധ്യനത്തിനു മുൻപ് പൂർത്തികരിക്കേണ്ടതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് ധ്യാന സെന്ററിൽ പ്രവർത്തിക്കുന്ന രജിസ്ട്രഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന്*ഫാ. ജോസ് ഭരണികുളങ്ങര, ഫാ.*ആന്റണി ചീരംവേലിൽ,*ബിനു ആന്റണി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ