പരുമല തിരുമേനിയുടെ ഓർമപെരുന്നാൾ നവംബർ ഒന്നിന്
Saturday, October 29, 2016 6:10 AM IST
ഗോൾവേ (അയർലൻഡ്): പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപെരുന്നാൾ ഗോൾവേ സെന്റ് ജോർജ് സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ ആഘോഷിക്കുന്നു. ശുശ്രൂഷകൾക്ക് മാത്യൂസ് മോർ തീമോത്തിയോസ് മുഖ്യ കാർമികത്വം വഹിക്കും.

നവംബർ ഒന്നിന് ഗോൾവേ ക്ലാരൻബ്രിഡ്ജിലുള്ള സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലാണ് (ബ്രദേഴ്സ് ഓഫ് ചാരിറ്റി ചാപ്പൽ) ശുശ്രൂഷകൾ. വൈകുന്നേരം ആറിന് മെത്രാപ്പോലീത്തായെ ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിശ്വാസികൾ പള്ളിയിലേയ്ക്ക് ആനയിക്കും. തുടർന്ന് സന്ധ്യാ പ്രാർഥന, 6.45 ന് വിശുദ്ധ കുർബാന, 8.15ന് പെരുന്നാൾ സന്ദേശം, ആശീർവാദം, കൈമുത്ത്, നേർച്ച വിളമ്പ് എന്നിവ നടക്കും.

ശുശ്രൂഷകളിലേക്ക് മുഴുവൻ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.