ഷെഫീൽഡ് ദേവാലയത്തിൽ മാർ ആലഞ്ചേരി സന്ദർശനം നടത്തും
Monday, October 31, 2016 12:52 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഉദ്ഘാടനം ചെയ്യ പ്പെട്ടതിനുശേഷം ആദ്യമായി സീറോ മലബാർ സ‘ാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരിയും രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലും നവംബർ നാലിനു ഷെഫീൽഡ് സെന്റ് പാട്രിക് ദേവാലയം സന്ദർശിക്കും.

നാലിനു പ്രസ്റ്റണിൽ നടക്കുന്ന വൈദിക കൂട്ടായ്മയുടെ സമ്മേളനത്തിനുശേഷമാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും മാർ ജോസഫ് സ്രാമ്പിക്കലും ഷെഫീൽഡിലെത്തിച്ചേരുന്നത്. വൈകുന്നേരം 6.30ന് ദേവാലയത്തിൽ നൽകുന്ന സ്വീകരണത്തിനുശേഷം കർദിനാൾ മാർ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ബലിയർപ്പണം നടക്കും. മാർ സ്രാമ്പിക്കൽ, വികാരി ജനറാൾ ഫാ. സജി മലയിൽപുത്തൻപുരയിൽ, ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ സഹകാർമികരായിരിക്കും. തുടർന്ന് സ്നേഹവിരുന്ന്.

ഹാലം, നോട്ടിംഗ് ഹാം, ലീഡ്സ്, മിഡിൽസ് ബറോ രൂപതകളിൽ നിന്നും വിശ്വാസികൾ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഷെഫീൽഡിൽ നടക്കുന്ന സന്ദർശനത്തിനുശേഷം നവംബർ 5,6 തീയതികളിൽ മറ്റു വിവിധ സ്ഥലങ്ങളിലും മാർ ആലഞ്ചേരിയും മാർ സ്രാമ്പിക്കലും സന്ദർശനം നടത്തും.