ഇറ്റലിയിലെ ഭൂകമ്പത്തിൽ വീട് നഷ്‌ടപ്പെട്ടത് 15,000 പേർക്ക്
Tuesday, November 1, 2016 10:09 AM IST
റോം: നാല്പതു വർഷത്തിനിടെ ഇറ്റലിയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തിൽ വീട് നഷ്‌ടമായത് പതിനയ്യായിരം പേർക്ക്.

രണ്ടു മാസം മുൻപുണ്ടായ ഭൂകമ്പത്തിൽ മുന്നൂറു പേരാണ് മരിച്ചത്. ഞായറാഴ്ചത്തെ ഭൂകമ്പത്തിൽ ആളപമായമൊന്നുമില്ലെങ്കിലും നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. പർവതങ്ങൾ നിറഞ്ഞ മധ്യ ഇറ്റലിയിലെ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും ഒഴിപ്പിക്കുകയും ചെയ്തു. മറ്റു പ്രദേശങ്ങളിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പം കഴിയുന്ന ഇവരെല്ലാം സ്വന്തം വീടുകളിലേക്കു മടങ്ങാൻ അധികകൃതരുടെ അനുമതി കാത്തു കഴിയുകയാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ