ഓണാഘോഷം സംഘടിപ്പിച്ചു
Wednesday, November 2, 2016 9:50 AM IST
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 23ന് രാവിലെ ദിവ്യബലിക്ക് ശേഷം ന്യൂ കേംബ്രിഡ്ജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് പൂക്കള മത്സരം, വടംവലി, വിവിധ കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവയും സംഘടിപ്പിച്ചു. പൂക്കള മത്സരത്തിൽ സെന്റ് തോമസ് വാർഡ് ഒന്നാം സ്‌ഥാനവും, സെന്റ് ജോസഫ് വാർഡ് രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. വടംവലി മത്സരം പുരുഷ വിഭാഗത്തിൽ സെന്റ് ജോസഫ് വാർഡ് ഒന്നാം സ്‌ഥാനവും സെന്റ് ആന്റണി വാർഡ് രണ്ട ാം സ്‌ഥാനവും സ്വന്തമാക്കി. വടംവലി വനിതാ വിഭാഗത്തിൽ മേരി മാതാ വാർഡ് ഒന്നാം സ്‌ഥാനവും, സെന്റ് ജോസഫ് വാർഡ് രണ്ട ാം സ്‌ഥാനവും നേടി. മേരി മാതാ വാർഡ് ഓവറോൾ കിരീടം നേടി. പരിപാടിയോടനുബന്ധിച്ച് മാതൃവേദി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരകളിയും അരങ്ങേറി.