സുക്കർബർഗിനെക്കുറിച്ച് ജർമനിയിൽ അന്വേഷണം
Saturday, November 5, 2016 10:39 AM IST
ബർലിൻ: ഫെയ്സ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിനെതിരേ ബവേറിയൻ പ്രോസിക്യൂട്ടർമാർ അന്വേഷണം പ്രഖ്യാപിച്ചു. ഫെയ്സ്ബുക്കിൽ വരുന്ന നിയമവിരുദ്ധ പോസ്റ്റുകൾ സംബന്ധിച്ചാണ് അന്വേഷണം.

സുക്കർബർഗിനെ കൂടാതെ കമ്പനി സിഇഒ ഷെറിൽ സാൻഡ്ബെർഗ്, യൂറോപ്യൻ പോളിസി ഡയറക്റ്റർ റിച്ചാർഡ് അലൻ, കമ്പനിയുടെ ബർലിൻ ഓഫീസ് മേധാവി ഇവ–മരിയ കിർച്സീപർ എന്നിവരും എതിർ കക്ഷികളാണ്.

ക്രിമിനൽ കുറ്റകൃത്യം തെളിയിക്കാൻ കഴിയുമോ എന്നാണ് പ്രോസിക്യൂട്ടർമാർ പരിശോധിക്കുന്നത്. വംശീയത, ഹോളോകോസ്റ്റ് നിഷേധം, ആക്രമണോത്സുക ഭീഷണി തുടങ്ങിയവാണ് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ