വിജയനഗർ ദേവാലയത്തിൽ ജപമാലമാസാചരണ സമാപനം
Monday, November 7, 2016 10:17 AM IST
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ ജപമാല മാസാചരണം സമാപിച്ചു. ഇടവകയെ പരിശുദ്ധ മാതാവിനു പ്രത്യേകം സമർപ്പിച്ച മാസത്തിൽ വിവിധ കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വീടുകൾ കേന്ദ്രീകരിച്ചും 22 മുതൽ വിവിധ കുടുംബയൂണിറ്റുകളുടെയും ഭക്‌തസംഘടനകളുടെയും നേതൃത്വത്തിൽ ദേവാലയത്തിൽ വച്ചും ജപമാല സമർപ്പണവും തുടർന്നു ദിവ്യബലിയും നടത്തി. കൂടാതെ എല്ലാ ദിവസവും ഇടവകയിലെ എല്ലാ ഭവനങ്ങളിലും ഒരേ സമയത്തു ജപമാല പ്രാർഥന നടത്തുകയും ചെയ്തു.

ജപമാല മാസാചരണ സമാപനദിവസമായിരുന്ന ഒക്ടോബർ 31ന് വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലി, സന്ദേശം, ആഘോഷമായ ജപമാല, പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ നടന്നു. ചടങ്ങുകൾക്ക് വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ സിഎംഎഫ് നേതൃത്വം നല്കി.