കലാക്ഷേത്ര ഡാൻസ് അക്കാദമിക്ക് തുടക്കമായി
Tuesday, November 8, 2016 7:33 AM IST
ബംഗളൂരു: കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ് അക്കാദമി കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ ഉദ്ഘാടനം ചെയ്തു. ആർടി നഗർ പി ആൻഡ് ടി കോളനിയിൽ നടന്ന ചടങ്ങിൽ കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ് അക്കാദമി ഡയറക്ടർ ഷാനു മോഹൻ അധ്യക്ഷത വഹിച്ചു. കേരള സമാജം കന്റോൺമെന്റ് സോൺ ചെയർപേഴ്സൺ രാധ രാജഗോപാൽ, കേരള സമാജം കൾച്ചറൽ സെക്രട്ടറി ശ്രീകുമാർ, കേരളസമാജം കന്റോൺമെന്റ് സോൺ വൈസ് ചെയർമാൻ മുരളീധരൻ, ജോയിന്റ് കൺവീനർ ജെയ്സൺ ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവയിൽ പരിശീലനം നൽകുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോണ്: 9738439733.