സ്മാഷ് 2016 ബാഡ്മിന്റൺ ടൂർണമെന്റ്
Wednesday, November 9, 2016 8:36 AM IST
ബംഗളൂരു: ഉദയനഗർ സെന്റ് ജൂഡ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഇന്റർ പാരിഷ് ബാഡ്മിന്റൺ ടൂർണമെന്റ് ഭസ്മാഷ് 2016’ നവംബർ 13ന് മാറത്തഹള്ളിയിലെ പ്രോക്ലബ് കലാവേദി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ എട്ടിന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഉദ്ഘാടനം നിർവഹിക്കും. തുടർന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ യുവ ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ അജയ് ജയറാം, പ്രകാശ് ജോളി എന്നിവർ ഏറ്റുമുട്ടും. രജിസ്ട്രേഷനുള്ള അവസാന ദിവസം നവംബർ അഞ്ച്. www.smashtoglory.com എന്ന വെബ്സൈറ്റിലൂടെയോ 9886396079, 8147522267. 8867484961 എന്നീ നമ്പരുകളിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.