സ്വിസ് യുവാക്കൾക്കിടയിൽ വലതുപക്ഷ ആഭിമുഖ്യം വർധിക്കുന്നു
Friday, November 11, 2016 10:14 AM IST
ബർലിൻ: സ്വിറ്റ്സർലൻഡിലെ യുവ തലമുറയിൽ തീവ്ര വലതുപക്ഷ രാഷ്ര്‌ടീയത്തോട് ആഭിമുഖ്യം വർധിച്ചു വരുന്നതായി സർവേ റിപ്പോർട്ട്.

ഫെഡറൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് നടത്തിയ സർവേ അനുസരിച്ച്, രാജ്യത്തെ യുവാക്കളിൽ 36 ശതമാനം പേർ വലതുപക്ഷ ആഭിമുഖ്യമുള്ളവരാണ്. അഞ്ച് വർഷം മുൻപ് നടത്തിയ സമാന സർവേയിൽ ഇങ്ങനെയുള്ളവർ 28 ശതമാനം മാത്രമായിരുന്നു.

അതേസമയം, ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന യുവാക്കളുടെ എണ്ണം 41 ശതമാനത്തിൽനിന്ന് 28 ശതമാനമായി കുത്തനെ ഇടിയുകയും ചെയ്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ