നോട്ട് പിൻവലിക്കൽ: ഹർജി തള്ളി
Wednesday, November 16, 2016 6:33 AM IST
ബംഗളൂരു: നോട്ടുകൾ പിൻവലിച്ച നടപടിക്കെതിരേ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. ബംഗളൂരുവിലെ അഭിഭാഷകനായ മുഹമ്മദ് ഹാറൂൺ റഷീദ് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.കെ. മുഖർജി അധ്യക്ഷനായ ഡിവിഷൻ ബഞ്ച് തള്ളിയത്.

കേന്ദ്രസർക്കാരിന്റെ നടപടി റിസർവ് ബാങ്ക് നിയമത്തിനു വിരുദ്ധമാണെന്നും ജനങ്ങൾ ഇതുമൂലം ദുരിതത്തിലായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.