വടംവലി മത്സരം: സ്പന്ദനം ടീം ജേതാക്കൾ
Friday, November 18, 2016 9:24 AM IST
ബംഗളൂരു: കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ സ്പന്ദനം ടീം ജേതാക്കളായി. സ്പന്ദനം ബി ടീം രണ്ടാം സ്‌ഥാനവും കിംഗ്സ് പറവൂർ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. വിജയികൾക്ക് രമണി സ്മാരക എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും ദീപ്തി ഭാരവാഹികളും രക്ഷാധികാരി കെ. മുനിരാജും ചേർന്ന് സമ്മാനിച്ചു.

മലയാളികളെക്കൂടാതെ നിരവധി കന്നഡിഗരും വാശിയേറിയ വടംവലി മത്സരം കാണാനെത്തിയിരുന്നു. വയനാട്ടിൽ നിന്നെത്തിയ റഫറി ഷെരീഫ് അമ്പലവയൽ മത്സരം നിയന്ത്രിച്ചു. ദീപ്തി ജനറൽ സെക്രട്ടറി വി. സോമരാജൻ, പി.വി. സലീഷ്. സി.ഡി. ആന്റണി, ബേബി ജോൺ, കെ. സദാനന്ദൻ, കെ. സന്തോഷ് കുമാർ, ബിനു ബേബി, സെബി സെബാസ്റ്റ്യൻ, കെ.കെ. സന്തോഷ് എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നല്കി.

മത്സരത്തോടനുബന്ധിച്ച് കതിരൂർ സദാശിവൻ ഗുരുക്കളും സംഘവും അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവുമുണ്ടായിരുന്നു.