ഗ്രേസ് ബാൻഡ് അവതരിപ്പിക്കുന്ന ‘ഹൃദയാഞ്ജലി 2017’ ഫെബ്രുവരി 25ന്
Monday, November 21, 2016 8:21 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ പ്രമുഖ സംഗീത ബാൻഡ് ആയ ഗ്രേസ് ബാൻഡും കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘ഹൃദയാഞ്ജലി 2017’ ഫെബ്രുവരി 25ന് നടക്കും. വൈകുന്നേരം അഞ്ചിന് പ്രാതനലിലെ ആൾട്ട് ഡോർഫിൽ നടക്കുന്ന പരിപാടിയിൽ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ. ഡേവിസ് ചിറമ്മൽ മുഖ്യാതിഥിയായിരിക്കും.

സംഗീത നിശയിലൂടെ ലഭിക്കുന്ന മുഴുവൻ ലാഭ വിഹിതവും എല്ലാ വർഷ ത്തേയും പോലെ, കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യക്ക് നൽകുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ