മത്തിക്കരെയിൽ ഇടവക ദിനവും എംസിഡബ്ല്യുഎ വാർഷികവും
Monday, November 21, 2016 9:23 AM IST
ബംഗളുരു: മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ ഇടവകയിലെ ഇടവകദിനവും മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷന്റെ വാർഷികവും സംയുക്‌തമായി ഇന്നു നടക്കും. വികാരി ഫാ. മാത്യു പനയ്ക്കക്കുഴിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. മാർട്ടിൻ വിതയത്തിൽ വചനസന്ദേശം നൽകും. 11ന് ലേലംവിളി, ഉച്ചയ്ക്ക് 12:30ന് സ്നേഹവിരുന്ന്, ഒന്നിന് വാർഡ് തല കലാപരിപാടികൾ എന്നിവയും നടക്കും.വൈകുന്നേരം അഞ്ചിന് ചേരുന്ന ആഘോഷ സമ്മേളനം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. മാത്യു പനയ്ക്കക്കുഴി അധ്യക്ഷത വഹിക്കും. ഇടവക ചീഫ് ട്രസ്റ്റി പി. എ. ജോസ്, എംസിഡബ്ല്യുഎ പ്രസിഡന്റ് പി. കെ. ചാക്കോ എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തശില്പവും എംസിഡബ്ല്യുഎ അംഗങ്ങൾ അവതരിപ്പിക്കുന്ന ‘ദൈവത്തിന്റെ മണമുള്ള വീട്‘ എന്ന നാടകവും അരങ്ങേറും.