ജർമൻ ഡ്യെൂട്ടി സ്പീക്കർ അന്തരിച്ചു
Monday, November 28, 2016 2:09 AM IST
ബർലിൻ: ജർമൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറും ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായ പീറ്റർ ഹിന്റ്സെ (66) അർബുദരോഗത്തെ തുടർന്ന് അന്തരിച്ചു.

മുൻ ചാൻസലർ ഹെൽമുട്ട് കോളിന്റെ സന്തതസഹചാരിയായി പ്രവർത്തിച്ചിരുന്ന ഹിന്റ്സെ പാർട്ടിയിലും മന്ത്രിസഭയിലും നിരവധി സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തുടർന്ന് ചാൻസലർ മെർക്കലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം 2005 ൽ പാർലമെന്റ് സെക്രട്ടറിയും 2007 ൽ മെർക്കൽ മന്ത്രിസഭയിൽ വ്യോമഗതാഗത വകുപ്പും കൈകാര്യം ചെയ്തു. 2013 ൽ ജർമൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറുമായി പ്രവർത്തിച്ചുവരികയായിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ