നോട്ടിൽ തട്ടി കർണാടക ആർടിസി; നഷ്‌ടം എട്ടു കോടി
Tuesday, December 6, 2016 7:53 AM IST
ബംഗളൂരു: നോട്ട് നിരോധനം കർണാടക ആർടിസിക്കും ഇരുട്ടടിയായി. നവംബർ ഒമ്പതു മുതൽ 25 വരെയുള്ള കാലയളവിൽ മാത്രം എട്ടു കോടി രൂപയുടെ നഷ്‌ടമാണ്ആർടിസിക്കുണ്ടായത്. കഴിഞ്ഞ വർഷം 123 കോടി വരുമാനമുണ്ടായ സ്‌ഥാനത്ത് ഇതേ കാലയളവിൽ 115 കോടിയാണ് ഇത്തവണ ലഭിച്ചത്. ദിവസവരുമാനത്തിൽ 70 ലക്ഷം രൂപയുടെ കുറവുണ്ടായി. അന്യസംസ്‌ഥാന സർവീസുകളിൽ നിന്നുള്ള പ്രതിവാര വരുമാനം ഒമ്പതു ലക്ഷം രൂപയിൽ നിന്ന് ഏഴു ലക്ഷമായി ഇടിഞ്ഞു. നോട്ട്വിഷയത്തെ തുടർന്ന് ബിഎംടിസിയുംനഷ്‌ടം രേഖപ്പെടുത്തി. പ്രതിദിനം 10 ലക്ഷം രൂപയാണ്ബിഎംടിസിയുടെ നഷ്‌ടം.