ഓംനിക്കു പുതിയ നേതൃത്വം
Tuesday, December 6, 2016 10:09 AM IST
ഡബ്ലിൻ: നോർത്തേൺ അയർലൻഡിലെ മലയാളികളുടെ കൂട്ടായ്മ ആയ ഓംനിയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. നവംബർ 19ന് St Annes Parish Hall Dunmuury യിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഷാജി ലൂക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ കുര്യാക്കോസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടോമി ജോസഫ് കണക്ക് അവതരിപ്പിച്ച് പാസാക്കി. ബിജി തോമസ് പ്രസംഗിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ 22 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നോർത്തേൺ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിലിൽ നിന്നും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാനും യോഗത്തിൽ തീരുമാനമായി.

പുതിയ ഭാരവാഹികളായി ജിബി ആൻഡ്രൂസ് (പ്രസിഡന്റ്), ബിജി ജോസ് (വൈസ് പ്രസിഡന്റ്), ബിനു മാനുവൽ (സെക്രട്ടറി), ഗ്രേസി പോൾ (ജോ. സെക്രട്ടറി), സണ്ണി ഫിലിപ്പ് (ട്രഷറർ), ബേബിൻ ജോർജ് (ജോ. ട്രഷറർ), ബാബു ഏഴോർമറ്റത്തിൽ എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഷാജി ലൂക്കോസ്, പോൾ കുര്യാക്കോസ്, ടോമി ജോസഫ്, ജോൺ വർഗീസ്, ജോസ് അഗസ്റ്റിൻ, ഏലിയാസ് പി. തോമസ്, കെ.ഒ. എൽദോ, ജയ്സൺ പൂവത്തൂർ, സജി മാത്യു, പ്രിൻസ് ഡൊമിനിക്, ബാബു ജോസഫ്, മോനച്ചൻ കുഞ്ഞാപ്പി, സന്തോഷ് ജോൺ, ജസ്റ്റിൻ മഞ്ഞളി, സുരേഷ് കുമാർ എന്നിവരേയും തെരഞ്ഞെടുത്തു.