സ്വിറ്റ്സർലൻഡിൽ ഫാ. വർഗീസ് നടയ്ക്കലിന് യാത്രയയപ്പ്
Thursday, December 8, 2016 8:21 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രവാസി മലയാളികൾക്കിടയിൽ കഴിഞ്ഞ 14 വർഷമായി ജാതി മത വർഗ വർണ ഭേദത്തിന് അതീതമായി ആത്മീയ ശുശ്രൂഷ ചെയ്തുവരുന്ന ഫാ. വർഗീസ് നടയ്ക്കലിന് ബി ഫ്രണ്ട്സിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകുന്നു.

ഡിസംബർ 14ന് (ബുധൻ) വൈകുന്നേരം ആറിന് സൂറിച്ച് അ ഫൊൾട്ടറിനിലാണ് ചടങ്ങുകൾ. ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: പ്രിൻസ് കാട്രുകുടിയിൽ 076 567 0 887

റിപ്പോർട്ട്: ഷിജി ചീരംവേലിൽ