ഫ്രാൻസിൽ സൗജന്യ വിദ്യാഭ്യാസം നിർത്തലാക്കും: ലെ പെൻ
Friday, December 9, 2016 6:48 AM IST
സൂറിച്ച്: വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടി, നാഷണൽ ഫ്രണ്ടിന്റെ സ്‌ഥാനാർഥിയായ ലെ പെൻ, കുടിയേറ്റക്കാരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കില്ലെന്ന് മുന്നറിയിപ്പു നൽകി. അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്ന മരിന്നെ ലെ പെൻ, കുടിയേറ്റക്കാരെന്നാണ് പാർട്ടി സമ്മേളനത്തിൽ പറഞ്ഞതെങ്കിലും അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും നിയമാനുസൃതം ജീവിക്കുന്ന വിദേശികളുടെ മക്കൾക്ക് ബാധകമല്ലെന്നും ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നു.

ഫ്രാൻസിലെ സർക്കാർ സ്കൂളുകളിൽ വിദ്യാഭ്യാസം സൗജന്യമാണ്. അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്കും സൗജന്യ വിദ്യാഭ്യാസം അനുവദിക്കുന്നത്. സർക്കാരിന് ഭാരിച്ച ചെലവ് വരുത്തുമെന്നാണ് ലെ പെനിന്റെ നിലപാട്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപ് സ്വീകരിച്ച നിലപാടുകളാണ് പ്രചാരണത്തിൽ ലെ പെനും നാഷണൽ ഫ്രണ്ടും സ്വീകരിച്ചിട്ടുള്ളത്.

റിപ്പോർട്ട്: ടിജി മറ്റം