ദ്രോഹഡ സെന്റ് അത്തനേഷ്യസ് യാക്കോബായ പള്ളിയിൽ പെരുന്നാൾ ജനുവരി 27, 28 തീയതികളിൽ
Friday, January 13, 2017 9:51 AM IST
ദ്രോഹഡ (അയർലൻഡ്): സെന്റ് അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പളളിയുടെ കാവൽ പിതാവായ പരിശുദ്ധ പൗലോസ് മാർ അത്താനാസ്യോസിന്റെ അറുപത്തിനാലാമത് ശ്രാദ്ധപ്പെരുന്നാൾ ജനുവരി 27, 28 (വെള്ളി, ശനി) തീയതികളിൽ ആഘോഷിക്കുന്നു.

ഇടവക മെത്രാപോലീത്ത യുഹാനോൻ മോർ മിലിത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ ഭക്‌തിആദരപൂർവ്വം കൊണ്ടാടുന്നു.

ദ്രോഹഡ ഔർ ലേഡി കോളജ് ചാപ്പലിൽ 27ന് (വെള്ളി) വൈകുന്നേരം അഞ്ചിന് കൊടിയേറ്റും ആറിന് സന്ധ്യാ നമസ്കാരവും നടക്കും. 28ന് (ശനി) രാവിലെ 10ന് പ്രഭാത നമസ്കാരവും 11ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് യുഹാനോൻ മോർ മിലിത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിനോ ജോസഫ്, ഫാ. ബിജു പാറേക്കാട്ടിൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയും കൊടിയിറക്കും നടക്കും.

റിപ്പോർട്ട്: പോൾ പീറ്റർ