വോയിസ് വിയന്നയുടെ തെരഞ്ഞെടുപ്പും സിമ്മി കൈലാത്തിന് ആദരവും
Friday, January 13, 2017 9:52 AM IST
വിയന്ന: വോയിസ് വിയന്നയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. സ്റ്റാഡ്ലൗ ദേവാലയ ഹാളിൽ നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാന്താക്ലൗസ് ആയി വേഷമിട്ട തോമസ് ഈയത്തുകളത്തിൽ അംഗങ്ങൾക്ക് ക്രിസ്മസ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഭക്‌തിനിർഭരമായ കരോൾ ഗാനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. ജോർജ് കക്കാട്ട് രചനയും സംവിധാനവും നിർവഹിച്ച് മേഴ്സി കക്കാടിനൊപ്പം അഭിനയിച്ച സ്കിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചടങ്ങിൽ യൂറോപ്യൻ ചലച്ചിത്ര ലോകത്ത് നിറസാന്നിധ്യമായ സിമി കൈലാത്തിനെ സംഘടന ആദരിച്ചു. നായകനും നിർമാതാവായും സാംവിധായകനായും തിളങ്ങുന്ന സിമ്മി കൈലാത്തിന് പ്രസിഡന്റ് ജീവൻ ജോൺ, സെക്രട്ടറി ജോർജ് കക്കാട് എന്നിവർ പുരസ്കാരം സമ്മാനിച്ചു.

മേഴ്സി കക്കാട് (പ്രസിഡന്റ്), സുനിൽ കോര (സെക്രട്ടറി), തോമസ് ഈയത്തുകളത്തിൽ (ട്രഷർ), സാജു പടിക്കകുടി (വൈസ് പ്രസിഡന്റ്), റോയ് മണ്ണാറപ്രായിൽ (ജോയിന്റ് സെക്രട്ടറി), ഷിൻഡോ ജോസ് (ആർട്സ് ക്ലബ് സെക്രട്ടറി), മനോജ് അവരപ്പാട്ട് (സ്പോർട്സ് ക്ലബ് സെക്രട്ടറി) എന്നിവരെ സംഘടനയുടെ ഈ വർഷത്തെ ഭാരവാഹികളായി തെരഞ്ഞടുത്തു.

റിപ്പോർട്ട്: ജോബി ആന്റണി