ആംബുലൻസ് സർവീസ് ആരംഭിച്ചു
Friday, January 13, 2017 10:07 AM IST
ബംഗളൂരു: സുവർണ കർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിന്റെ പുതിയ സംരംഭമായ സുവർണ ക്ലിനിക്കിന്റെ മിനി ആംബുലൻസിന്റെ റിലീസിംഗ് റാക്ഷി ഡയഗ്നോസ്റ്റിക് സെന്റർ എംഡി ഡോ. രാമേഗൗഡ, ശാഖ ചെയർമാൻ കെ.ജെ. ബൈജുവിന് താക്കോൽ കൈമാറി നിർവഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മാത്യു ജോസഫ്, സംസ്‌ഥാന പ്രസിഡന്റ് രാജൻ ജേക്കബ്, സെക്രട്ടറി കെ.പി. ശശിധരൻ, ശാഖ കൺവീനർ പി.സി. ഫ്രാൻസിസ്, വൈസ് ചെയർമാൻമാരായ ബാഹുലേയൻ, ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു.

കമ്മനഹള്ളിയിലെ ചാൾസ് സ്കൂളിനു മുന്നിലെ രാമയ്യ ലേ ഔട്ടിലെ തേഡ് ക്രോസിൽ ആണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ആരംഭത്തിൽ ലാബിന്റെ സമയക്രമം രാവിലെ 7.30 മുതൽ ഉച്ചക്ക് 12 മണി വരെയായിരിക്കുമെന്ന് ജോയിന്റ് കൺവീനർ സജീവ് അറിയിച്ചു. ലാബോറട്ടറി സഹായി നല്കുന്നത് റാക്ഷി ഡയഗ്നോസ്റ്റിക് സെന്റർ ആണ്. മലയാളിയായ ഡോ. രജനി സതീഷിന്റെ നേതൃത്വത്തിലാണ് സുവർണ ക്ലിനിക്കിന്റെ പ്രവർത്തനം. ആബുലൻസിന്റെ പ്രവർത്തനം ഒരാഴ്ചക്കുള്ളിൽ തന്നെ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലിനിക്കിനെ കുറിച്ചും ആംബുലൻസിനെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9845184202, 9448172775.