യുകെകെസിഎ കായികമേള ഏപ്രിൽ 29ന്
Monday, January 16, 2017 5:22 AM IST
കെറ്ററിംഗ്: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുകെകെസിഎ അംഗങ്ങളായിട്ടുള്ളവർക്കുവേണ്ടി നടത്തുന്ന ക്നാനായ കായികമേള ഏപ്രിൽ 29ന് നടക്കും. ബർമിംഗ്ഹാമിലെ സട്ടൺ കോൾഡ്ഫീഡിലെ ലെഷ്യട്ടർ സ്പോർട്സ് സെന്ററിലാണ് കായിക മാമാങ്കം അരങ്ങേറുക.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകളം, ജോയിന്റ് ട്രഷറർ ഷിനിൽ കളത്തിക്കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി, റോയി സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.