ജർമനിയിൽ മാനഭംഗം തടയാൻ സേഫ് ഷോട്ട്സ്
Friday, January 20, 2017 9:48 AM IST
ഫ്രാങ്ക്ഫർട്ട്: സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുന്നതിന്‍റെ ഭാഗമായി ജർമൻ വിപണി പുറത്തിറക്കിയതാണ് ഈ പുതിയ സേഫ് ഷോട്ട്സ്. ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്സിൽ ഉള്ളത്. സാൻഡ്ര സെലിസ് എന്ന ജർമൻ യുവതിയാണ് ഈ സേഫ് ഷോട്ട്സ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ഈ സേഫ് ഷോട്ട്സ് ധരിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ നേരെ അതിക്രമം ഉണ്ടാകുന്ന പക്ഷം 130 ഡിബി ശബ്ദത്തിൽ ഇത് സൈറണ്‍ പുറപ്പെടുവിക്കും. മറിച്ച് സേഫ് ഷോട്ട്സ് വലിച്ച് കീറാൻ ശ്രമിച്ചാൽ കീറാൻ സാധിക്കുകയില്ല. മാത്രവുമല്ല കൂടുതൽ ശബ്ദത്തിൽ സൈറണും മുഴക്കും. മൂർച്ചയുള്ള കത്രിക കൊണ്ടു പോലും ഇത് മുറിച്ചുകളയാനും സാധിക്കുകയില്ല.

100 യൂറോ ആണ് ഈ സേഫ് ഷോട്ട്സിന്‍റെ വില. ഈ സേഫ് ഷോട്ട്സ് ഇന്‍റർനെറ്റ് ഷോപ്പുകളിൽ നിന്നും ഓണ്‍ലൈനിലും വാങ്ങാം.

റിപ്പോർട്ട്: ജോർജ് ജോണ്‍