ബാസലിൽ ഗ്രേയ്സ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതനിശ ഹൃദയാജ്ഞലി ഫെബ്രുവരി 25 ന്
Friday, January 20, 2017 9:49 AM IST
ബാസൽ: സ്വിറ്റ്സർലൻഡിലെ പ്രമുഖ പ്രമുഖ സംഗീത ബാൻഡ് ആയ ഗ്രേസ് ബാൻഡും കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹൃദയാഞ്ജലി 2017 ഫെബ്രുവരി 25ന് നടക്കും.

ഗ്രേയ്സ് ബാൻഡ് അവതരിപ്പിക്കുന്ന മൂന്നാമത് സംഗീതനിശയാണ് ന്ധഹൃദയാഞ്ജലി 2017’. ഗ്രേസ് ബാൻഡ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഈ സംഗീത നിശയുടെ ആനന്ദം താല്കാലികമല്ല, അത് സാന്ത്വനമായി പാവങ്ങളിൽ എത്തിച്ചേരും. അതായത് സംഗീത നിശയിലൂടെ ലഭിക്കുന്ന മുഴുവൻ ലാഭ വിഹിതവും മുൻവർഷത്തെപ്പോലെ കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്കാണ് നൽകുന്നത്. അവയവ ദാനത്തിന്‍റെ പിതാവും കിഡ്നി ഫൗണ്ടേഷൻ ചെയർമാനുമായ ഫാ. ഡേവിസ് ചിറമ്മൽ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ