ധ​ർ​മാ​രാം ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 10 മു​ത​ൽ
Tuesday, February 7, 2017 8:23 AM IST
ബം​ഗ​ളൂ​രു: ധ​ർ​മാ​രാം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 10 മു​ത​ൽ 19 വ​രെ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കും. പ​ത്തി​ന് വൈ​കു​ന്നേ​രം 5.30 ന് ​ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന, നേ​ർ​ച്ച​വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. അ​ന്നേ​ദി​വ​സം ഇ​ട​വ​ക​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യും ആ​ച​രി​ക്കും.

18 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല​യും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും, നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. റ​വ.​ഡോ. തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ, ഫാ.​സോ​നു ചാ​ല​പ്പാ​ട്ട്, ഫാ.​സ​ജി ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ.​വ​ർ​ഗീ​സ് ക​ട​ക്കേ​ത്ത്, ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, ഫാ.​ജോ​ജോ മ​ഞ്ഞ​ളി, ഫാ.​സ​ജി പ​രി​യ​പ്പ​നാ​ൽ, ഫാ.​വി​ജു പൈ​നാ​ട​ത്ത്, ഫാ. ​ബെ​ന്നി ആ​ലു​ങ്ക​ൽ​കാ​രോ​ട്ട്, ഫാ. ​ജെ​സ്റ്റി​ൻ പു​ന്ന​ശേ​രി, ഫാ.​മാ​ത്യു കോ​യി​ക്ക​ര എ​ന്നി​വ​ർ വിവിധ ദി​വ​സ​ങ്ങ​ളി​ൽ തിരുക്കർമങ്ങൾക്ക് നേ​തൃ​ത്വം ന​ല്കും.18ന് ​രാ​വി​ലെ 6.10 ന്‍റെ ദി​വ്യ​ബ​ലി​ക്കു​ശേ​ഷം വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ഇ​ട​വ​ക​യു​ടെ വൃ​ദ്ധ​സ​ദ​ന​മാ​യ കൃ​പാ​ല​യ​യി​ൽ​നി​ന്ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് 6.30 ന് ​ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. തി​രു​നാ​ൾ ദി​വ​സ​മാ​യ 19ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജോ​ണ്‍ ക​ണ്ടം​കാ​രി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​പ്സ​ണ്‍ എ​ട​പ്പു​ള​വ​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും പാ​രി​ഷ് ഹാ​ളി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കേ​ര​ള​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ദേ​വാ​ല​യ​ത്തി​ൽ അ​ന്പ് എ​ഴു​ന്നെ​ള്ളി​ക്കു​ന്ന​തി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മോ​ണ്‍. എ​സ്. ജ​യ​നാ​ഥ​ൻ മു​ഖ്യാ​തി​ഥി​യും, ധ​ർ​മാ​രാം റെ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് ഐ​ക്ക​ര സി​എം​ഐ, ക​ർ​ണാ​ട​ക ഗ​താ​ഗ​ത​മ​ന്ത്രി ടി. ​രാ​മ​ലിം​ഗ​റെ​ഡ്ഡി, ബി​ബി​എം​പി കോ​ർ​പ​റേ​റ്റ​ർ ജി. ​മ​ഞ്ജു​നാ​ഥ്, സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ര​ക്ഷാ​ധി​കാ​രി ടോ​ണി വി​ൻ​സ​ന്‍റ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. ആ​റി​ന് സാ​ന്തോം ക​ലാ​വേ​ദി ഒ​രു​ക്കു​ന്ന മ്യൂ​സി​ക് ആ​ൻ​ഡ് ഡാ​ൻ​സ് പ​രി​പാ​ടി​യും രാ​ത്രി ഏ​ഴി​ന് സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് ആ​ൻ​ഡ് ടീ​മി​ന്‍റെ കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റും.