സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Saturday, February 11, 2017 7:53 AM IST
ബം​ഗ​ളൂ​രു: കോ​റ​മം​ഗ​ല മേ​രി​മാ​താ ദേ​വാ​ല​യ​ത്തി​ൽ സ്നേ​ഹ​സം​ഗ​മം എ​ന്ന പേ​രി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ജ​നു​വ​രി 29ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ ന​വ​വൈ​ദി​ക​രാ​യ ലി​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ സി​എം​ഐ, വി​ബി​ച്ച​ൻ പു​ല്ല​ൻ​പി​ള്ളി സി​എം​ഐ എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ല്കി.

പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ മു​ല്ലൂ​പ്പ​റ​ന്പി​ൽ സി​എം​ഐ, റ​വ.​ഡോ. തോ​മ​സ് പാ​റ​യി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ന​വ​വൈ​ദി​ക​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ന​ട​ന്നു. തു​ട​ർ​ന്ന് പി​തൃ​വേ​ദി, മാ​തൃ​വേ​ദി, മ​ത​ബോ​ധ​ന​വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.