ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കാൻ എയറോ ഇന്ത്യ
Monday, February 13, 2017 7:27 AM IST
ബംഗളൂരു: ലോകമെന്പാടുമുള്ള യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന ആകാശപ്രകടനം എയറോ ഇന്ത്യ 14 മുതൽ 18 വരെ തീയതികളിൽ നടക്കും. യെലഹങ്ക വ്യോമസേനാ താവളത്തിൽ അരങ്ങേറുന്ന വ്യോമപ്രദർശനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 72 യുദ്ധവിമാനങ്ങൾ പങ്കെടുക്കും. പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്ന 279 വിദേശകന്പനികളും ഇന്ത്യയിൽ നിന്ന് 270 കന്പനികളും ഒരുലക്ഷത്തോളം പ്രതിനിധികളും പ്രദർശനത്തിൽ പങ്കാളികളാകുന്നുണ്ട ്. ഇന്ത്യൻ വ്യോമസേനയുടെ സാരംഗ്, സൂര്യകിരണ്‍ എയറോബാറ്റിക് ടീമുകൾക്കൊപ്പം ഇംഗ്ലണ്ട ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ തേജസ്, പരിഷ്കരിച്ച മിറാഷ് 2000, ലഘു, വിവിധോദ്ദേശ്യ ഹെലികോപ്ടറുകൾ എന്നിവയുടെ പറക്കൽ പ്രദർശനവും എയറോ ഇന്ത്യയിലുണ്ട ാകും. ബോയിംഗ്, റാഫാൽ കന്പനികളുടെ വിവിധ ശ്രേണിയിലുള്ള യുദ്ധവിമാനങ്ങളും പ്രദർശനത്തിലുണ്ട ാകും. പ്രതിരോധരംഗത്തെ സാങ്കേതിക ശക്തി തുറന്നുകാട്ടുന്ന പ്രദർശനത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രതിരോധ ആവശ്യത്തിനായി നിർമിച്ച ഉപകരണങ്ങളും എയറോ സ്പേസ് രംഗത്ത് പ്രവർത്തിക്കുന്ന ടാറ്റയുടെ എട്ട് സ്ഥാപനങ്ങളിലെ ഉത്പന്നങ്ങളും ഉണ്ട ാകും.

ഫെബ്രുവരി 14ന് യെലഹങ്ക വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കർ എയറോ ഇന്ത്യ പ്രദർശനം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ പ്രദർശനത്തോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധമന്ത്രിമാർ തമ്മിലുള്ള ചർച്ചകൾ, മെയ്ക്ക് ഇൻ ഇന്ത്യ ഉച്ചകോടി, എയറോ സ്പേസ് നിക്ഷേപകസംഗമം, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച എന്നിവയുമുണ്ട ാകും. പരിപാടികളിൽ 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

പഴുതടച്ച് സുരക്ഷ

പ്രദർശനത്തോടനുബന്ധിച്ച് യെലഹങ്ക വ്യോമസേനാ താവളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടിക്കു മുന്നോടിയായുള്ള സുരക്ഷാ ഒരുക്കങ്ങൾ ആറുമാസം മുന്പ് ആരംഭിച്ചിരുന്നു. പ്രത്യേക ഇന്‍റലിജൻസ് ഏജൻസികളുടെ നേതൃത്വത്തിൽ വ്യോമതാവളത്തിൽ നിരീക്ഷണം നടത്തുന്നുണ്ട ്. താവളത്തിനു ചുറ്റും 500 നിരീക്ഷണകാമറകൾ സ്ഥാപിച്ചു. കരസേനയുടെ ഗരുഡ് കമാൻഡോകൾ, വ്യോമസേനയുടെ പ്രത്യേക ദൗത്യസേനാംഗങ്ങൾ എന്നിവർക്കൊപ്പം സംസ്ഥാന പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സുരക്ഷാജോലികൾക്കായുണ്ട ്. വിമാനങ്ങൾക്ക് പക്ഷികൾ ഭീഷണിയാകാതിരിക്കാൻ വ്യോമസേനാ താവളത്തിനു സമീപമുള്ള മുന്നൂറോളം മാംസവ്യാപാരശാലകൾ അടച്ചിട്ടിരിക്കുകയാണ്. ബിബിഎംപി യെലഹങ്ക സോണിലെ 11 വാർഡുകളിലുള്ള ഹോട്ടലുകളോടും റസ്റ്ററന്‍റുകളോടും പ്രദർശനം കഴിയുന്നതുവരെ വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളന്പിയാൽ മതിയെന്ന് നിർദേശം നല്കി.

നഗരത്തിൽ ഗതാഗതനിയന്ത്രണം

പ്രദർശനം കാണാനെത്തുന്നവരുടെ വാഹനങ്ങൾ മൂലം ഗതാഗതക്കുരുക്ക് ഉണ്ട ാകുന്നതിന്‍റെ പശ്ചാത്തലത്തിൽ 13 മുതൽ 18 വരെ ബല്ലാരി ദേശീയപാത വണ്‍വേ ആയി പ്രഖ്യാപിച്ചിട്ടുണ്ട ്. കെംപഗൗഡ വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്കു വരുന്നവർക്കു മാത്രമേ ഈ പാത ഉപയോഗിക്കാനാകൂ. ബംഗളൂരു നഗരത്തിൽ നിന്ന് യെലഹങ്ക വ്യോമസേനാ താവളത്തിലേക്ക് പോകുന്നവർ റിംഗ് റോഡിൽ ഹെന്നൂർ ക്രോസ്, കൊത്തന്നൂർ, ബാഗളൂർ, ചിക്കജാലഹള്ളി വഴി പോകണം.

ന്യൂ ബിഇഎൽ സർക്കിളിൽ നിന്നു വരുന്നവർ എംഎസ് പാളയ, യെലഹങ്ക ന്യൂടൗണ്‍ വഴി പോകണം. അതേസമയം, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസുകൾ പതിവു റൂട്ടിൽ സർവീസ് നടത്തും.