അലൂംനി അസോസിയേഷൻ രൂപീകരണം
Wednesday, February 15, 2017 7:40 AM IST
ബംഗളൂരു: വയനാട് ഗവണ്‍മെന്‍റ് എൻജിനിയറിംഗ് കോളജ് അലുമ്നി അസോസിയേഷൻ ബംഗളൂരു ചാപ്റ്റർ രൂപീകരണം ഈമാസം 19 ന് ബംഗളൂരു സർജാപുർ ഹർലൂർ ഉള്ള അവർ ലേഡി ഓഫ് ദി സേക്രഡ് ദേവാലയത്തിലെ ഓഡിറ്റോറിയത്തിൽ നടക്കും. കോളജ് അസിസ്റ്റന്‍റ് പ്രഫസർ കെ.പി ഷബീർ ഉദ്ഘാടനം നിർവഹിക്കും. കേരളാ എൻജിനിയറിംഗ് അസോസിയേഷൻ ബംഗളുരുവിൽ നിന്നുമുള്ള വേണുഗോപാൽ, ഷാജി വി. പിള്ള എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിനോടനുബന്ധിച്ച് താമരശേരിചുരം ബാൻഡ് ഫെയിം അഭിജിത് അവതരിപ്പിക്കുന്ന പരിപാടിയും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 7259546404, 9590719394, 7558013014.