കർണാടകയിലെ വസ്തുനിയമ പുസ്തകം പ്രകാശനം ചെയ്തു
Thursday, February 16, 2017 9:29 AM IST
ബംഗളൂരു: നിയമവിദഗ്ധൻ അഡ്വ. ബേബി ജോർജ് എഴുതിയ, കർണാടകയിലെ ഭൂനിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നിയമപുസ്തകം മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ, ദീപിക റീജണൽ ഡയറക്ടർ റവ. ഡോ.തോമസ് കല്ലുകളം സിഎംഐക്കു നൽകിക്കൊണ്ട ് പ്രകാശനം ചെയ്തു.

നിയമങ്ങളെക്കുറിച്ച് വളരെ ലളിതമായും സംക്ഷിപ്തമായും അഡ്വ.ബേബി ജോർജ് അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം കർണാടക വാസികൾക്ക് തീർച്ചയായും ഒരു വഴികാട്ടി ആയിരിക്കുമെന്ന് മാർ ആന്‍റണി കരിയിൽ അഭിപ്രായപ്പെട്ടു.

വസ്തുവുമായി ബന്ധപ്പെട്ട സങ്കീർണമായ നിയമങ്ങൾ ജനങ്ങൾക്ക് വളരെ അനായാസം മനസിലാകത്തക്കവിധത്തിലാണ് ഈ ലേഖനസമാഹാരം ക്രമീകരിച്ചിട്ടുള്ളത്. സ്ഥാവര ജംഗമ വസ്തുവുമായി ബന്ധപ്പെട്ട ഡോക്കുമെന്േ‍റഷൻ, രജിസ്ട്രേഷൻ എന്നിവയിൽ വർഷങ്ങളായി അഡ്വ.ബേബി ജോർജ് പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ രണ്ട ു വർഷമായി ദീപിക കർണാടക എഡിഷനിൽ പ്രസിദ്ധീകരിച്ചുകൊണ്ട ിരുന്ന ’നിയമപഥം’ എന്ന പംക്തിയിലെ ലേഖന സമാഹാരങ്ങൾ ചേർന്നതാണ് ഈ പുസ്തകം.