ജർമനിയിൽ കാഷ് പെയ്മെന്‍റിന് നിയന്ത്രണം വരുന്നു
Monday, February 27, 2017 7:31 AM IST
ബെർലിൻ: ഫ്രാൻസിലും ഇറ്റലിയിലും ക്യാഷ് പെയ്മെന്‍റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുപോലെ ജർമനിയിലും നടപ്പിലാക്കാൻ ആലോചന. തീവ്രവാദ പ്രസ്ഥാനങ്ങളും വിദേശ ഭീകരപ്രവർത്തന സംഘടനകളും കാഷ് പെയ്മെന്‍റിലൂടെ അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനെ തടയാനാണ് ഫ്രാൻസും ഇറ്റലിയും കാഷ് പെയ്മെന്‍റിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ പാത പിന്തുടരാനാണ് ഉദ്ദേശിക്കുന്നത്.

ജർമൻ ഭരണകക്ഷി സർക്കാരിലെ പ്രധാന പാർട്ടികളായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു), ക്രിസ്ത്യൻ സോഷ്യലിസറ്റ് യൂണിയൻ (സിഎസ്യു) എന്നിവരാണ് കാഷ് പെയ്മെന്‍റിന് നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുന്നത്. കാഷ് പെയ്മെന്‍റ് 5000 യൂറോ ആയി പരിമിതപ്പെടുത്താനാണ് ജർമനി ആലോചിക്കുന്നത്. അതുപോലെ വിദേശത്തേയ്ക്കും തിരിച്ചും കൈവശം കൊണ്ടു പോകാവുന്ന ഇപ്പോഴത്തെ തുക 10,000 യൂറോ എന്നത് കുറയ്ക്കാനും ജർമനി ആലോചിക്കുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍