എ​സ്.​എം കൃ​ഷ്ണ ഉ​ട​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കും
Tuesday, March 7, 2017 8:15 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന എ​സ്.​എം കൃ​ഷ്ണ ഉ​ട​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നേ​ക്കും. ക​ഴി​ഞ്ഞ മാ​സം കോ​ൺ​ഗ്ര​സി​ൽ​നി​ന്നും രാ​ജി​വ​ച്ച കൃ​ഷ്ണ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ബി.​എ​സ് യെദിയൂരപ്പയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കൃ​ഷ്ണ ഉ​ട​ൻ ത​ന്നെ ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് യെദിയൂരപ്പ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​വാ​യ ത​ന്നെ പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്നാ​രോ​പി​ച്ചാ​ണ് കൃ​ഷ്ണ കോ​ൺ​ഗ്ര​സ് വി​ട്ട​ത്.