വനിതാദിനാഘോഷം നടത്തി
ബംഗളൂരു: വനിതകളുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന എൻജിഒ ആയ പാസ്റ്ററൽ സോഷ്യോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു.

മാർച്ച് 12ന് മാലൂരിലെ പിഎസ്ഐ കാന്പസിൽ നടന്ന ആഘോഷപരിപാടിയിൽ ബംഗളൂരു ലോറൻസ് എക്സ്പോർട്സ് എംഡി ജെസി ലോറൻസ് മുഖ്യാതിഥിയായിരുന്നു. മാലൂർ സിഡിപിഒ രത്നമ്മ, അഡ്വ. സരസ്വതിയമ്മ എന്നിവർ വിശിഷ്ടാതിഥികളായി. മാലൂർ എസ്എഫ്എസ് സ്കൂൾ മാനേജർ ഫാ. ആരോഗ്യസാമി എംഎസ്എഫ്എസ്, പ്രിൻസിപ്പൽ ഫാ. ജോസഫ് തോപ്പിൽ എംഎസ്എഫ്എസ്, കോലാർ എസ്എഫ്എസ് പിയു കോളജ് പ്രിൻസിപ്പൽ ഫാ. ജബമാലൈ, മാലൂർ ആശാ ഭവൻ ഇൻ-ചാർജ് സിസ്റ്റർ സൂസൻ, മാലൂർ പാസ്റ്ററർ സോഷ്യോളജി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. റിജു ജോസ് എംഎസ്എഫ്എസ്, സിസ്റ്റർ വന്ദന തുടങ്ങിയവർ പ്രസംഗിച്ചു.