ഡെൻമാർക്കിൽ അഞ്ചിലൊന്നു പേർക്കും വിദേശ പാരന്പര്യം
Monday, March 20, 2017 8:17 AM IST
കോപ്പൻഹേഗൻ: ഡെൻമാർക്കിൽ വിദേശ പാരന്പര്യമുള്ളവരുടെ എണ്ണം പത്തു വർഷത്തിനിടെ ഗണ്യമായി വർധിച്ചെന്ന് കണക്കുകളിൽ വ്യക്തമാകുന്നു. ഇപ്പോൾ രാജ്യത്തെ ജനങ്ങളിൽ അഞ്ചിലൊന്ന് ആളുകളും ഏതെങ്കിലും തരത്തിൽ വിദേശ പാരന്പര്യമുള്ളവരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2016ൽ ഡെൻമാർക്കിൽ ജനിച്ച കുട്ടികളുടെ എണ്ണം 61,614 ആണ്. ഇതിൽ ഇരുപതു ശതമാനത്തിലേറെയും കുടിയേറ്റക്കാർക്കോ കുടിയേറ്റ പശ്ചാത്തലമുള്ളവർക്കോ ജനിച്ചവരാണ്. ഈ പ്രതിഭാസത്തിനു പ്രധാന കാരണം സിറിയയിൽനിന്നുള്ള അഭയാർഥി പ്രവാഹമാണെന്നും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ വർഷം ജനിച്ച കുട്ടികളിൽ 18.5 ശതമാനവും വിദേശികളായ അമ്മമാരുടേതായിരുന്നു. 21.6 ശതമാനം പേർ കുടിയേറ്റക്കാർക്കോ കുടിയേറ്റക്കാരുടെ പിൻമുറക്കാർക്കോ ജനിച്ചതും.

2007 മുതലാണ് ഡെൻമാർക്കിൽ ഈ പ്രവണത വർധിച്ചത്. ആ സമയത്ത് 13.5 ശതമാനമായിരുന്നു വിദേശ പാരന്പര്യമുള്ളവരുടെ കുട്ടികൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ