ലിവർപൂളിൽ ഓൾ യുകെ നാഷണൽ വോളിബോൾ ടൂർണമെന്‍റ് മേയ് 20ന്
ലണ്ടൻ: യുക്മ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുക്മ ഓൾ യുകെ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു. മേയ് 20ന് (ശനി) ലിവർപൂളിലായിരിക്കും ടൂർണമെന്‍റ് നടക്കുക. അന്തരിച്ച ഇന്‍റർനാഷണൽ വോളിബോൾ താരം ജിമ്മി ജോർജിന്‍റെ സ്മരണാർഥമാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത്.

ജേതാക്കൾക്ക് ജിമ്മി ജോർജ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും അഞ്ഞൂറ്റൊന്ന് പൗണ്ട് കാഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്ക് ഇരുനൂറ്റി അൻപത്തൊന്നു പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് നൂറ്റൊന്ന് പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. അറുപത് പൗണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്.

ലിവർപൂളിലുള്ള യുക്മയിലെ അംഗ അസോസിയേഷനുകളായ ലിമയുടെയും ലിംകായുടെയും സംയുക്ത ആതിഥേയത്തിൽ, ലിവർപൂൾ വോളിബോൾ ക്ലബിന്‍റെ സഹകരണത്തോടെയും യുക്മ നോർത്ത് വെസ്റ്റ് റീജണിന്‍റെ മേൽനോട്ടത്തിലുമായിരിക്കും ടൂർണമെന്‍റ് അരങ്ങേറുക.

ലിവർപൂൾ ബ്രോഡ്ഗ്രീൻ സ്കൂളിൽ നടന്ന യോഗത്തിൽ യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ പ്രസിഡന്‍റ് ഷിജോ വർഗീസിന്‍റെ അധ്യക്ഷത വഹിച്ചു. ഗെയിംസ് കോർഡിനേറ്റർ കുഞ്ഞുമോൻ ജോബ്, ലിംക പ്രസിഡന്‍റ് ബിജുമോൻ മാത്യു, ലിമ പ്രസിഡന്‍റ് ഹരികുമാർ ഗോപാലൻ, സെബാസ്റ്റ്യൻ ജോസഫ്, മാത്യു അലക്സാണ്ടർ, മനോജ് വടക്കേടത്ത്, തോമസ് ജോണ്‍ വാരിക്കാട്ട്, ബിജു പീറ്റർ, എൽവിസി അംഗങ്ങളായ ടീം മാനേജർ സണ്ണി ജോസഫ്, ബിനോയി ജോർജ്, റിജണ്‍ സ്പോർട്സ് കോഓർഡിനേറ്റർ ഷാജു കാവുങ്ങ എന്നിവർ പങ്കെടുത്തു.

വിവരങ്ങൾക്ക്: കുഞ്ഞുമോൻ ജോബ് 07828976113, സാജു കാവുങ്ങ 07850006328, സണ്ണി ജോസഫ് 07450990305.