യൂറോപ്പിൽ സമയനിഷ്ടത പാലിക്കുന്ന ട്രെയിൻ കന്പനി എസ്ബിബി
Wednesday, March 22, 2017 8:15 AM IST
ജനീവ: യൂറോപ്പിൽ സമയനിഷ്ടത പാലിക്കുന്ന ട്രെയിൻ കന്പനി എന്ന സ്ഥാനം എസ്ബിബി നിലനിർത്തി. സ്വിസ് ഫെഡറൽ റെയ്ൽവേയ്സ് കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ സർവകാല റിക്കാർഡ് ഭേദിച്ചിരുന്നു. ഇതിൽ 88.8 ശതമാനം പേരെയും കൃത്യ സമയത്തു തന്നെ ലക്ഷ്യങ്ങളിലെത്തിക്കുകയും ചെയ്തു.

ദിവസേന 1.25 മില്യണ്‍ യാത്രക്കാരാണ് എസ്ബിബിയിൽ യാത്ര ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നര ശതമാനം കൂടുതലാണിത്. സ്ഥിരം യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. ഇങ്ങനെയുള്ളവരിൽ നിന്ന് പാതി ചാർജ് മാത്രമാണ് ഈടാക്കുന്നത്. സമയ കൃത്യതയുടെ കാര്യത്തിലും മുൻ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം ഉയർച്ചയും കാണിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ