പതിനഞ്ചുകാരിയുടെ വിവാഹത്തിന് ജർമൻ കോടതി അംഗീകാരം നൽകി
Thursday, March 30, 2017 8:10 AM IST
ഡ്യൂസൽഡോർഫ്: പ്രായപൂർത്തിയായ പുരുഷനും പതിനഞ്ചുകാരിയും തമ്മിലുള്ള വിവാഹത്തിന് കോടതിയുടെ അംഗീകാരം. ജർമനിയിലെ നിയമത്തിനു വിരുദ്ധമായ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് നിയമ വിദഗ്ധർ അഭിപ്രായം.

ബൾഗേറിയ, റൊമാനിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ വഴി എത്തുന്ന അഭയാർഥികൾക്കിടയിൽ ഇത്തരം ബന്ധങ്ങൾ സാധാരണമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ തന്നെ വിവാഹം കഴിച്ച ശേഷം ജർമനിയിലെത്തിയ പ്രായപൂർത്തിയാകാത്തവരെ ഭാര്യാ ഭർത്താക്കൻമാരായി അംഗീകരിക്കണം. അതേസമയം ജർമൻ നിയമപ്രകാരം ഇത്തരം വിവാഹങ്ങൾ രാജ്യത്തു നടത്താൻ പാടില്ലെന്നാണ് കോടതിയുടെ തീർപ്പ്.

റിപ്പോർട്ട്: ജോസ് കന്പിളുവേലിൽ