ബാഹുബലിയുടെ പ്രദർശനം തടയും; 28ന് ബന്ദ്
ബംഗളൂരു; ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രദർശനം തടയുമെന്ന് കന്നഡ ഒക്കൂട്ട പ്രസിഡന്‍റ് വട്ടാൽ നാഗരാജ് അറിയിച്ചു. ചിത്രം റിലീസ് ചെയ്യുന്ന ഏപ്രിൽ 28ന് വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സത്യരാജ് കാവേരി വിഷയത്തിൽ കന്നഡിഗരെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയതിനെതിരേയാണ് ബന്ദ്. തങ്ങൾ ബാഹുബലി സിനിമയ്ക്കെതിരല്ലെന്നും സത്യരാജ് ബംഗളൂരുവിലെത്തി മാപ്പു പറയുന്നതുവരെ പ്രതിഷേധം തുടരുമെന്നും വട്ടാൽ നാഗരാജ് അറിയിച്ചു. 28ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.