പ്രിൻസ് ചത്തതല്ല, കൊന്നതാണ്..!
ബംഗളൂരു: ബന്ദിപ്പുരിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട കടുവയായിരുന്ന പ്രിൻസിന്‍റെ മരണം ഏവരെയും വേദനിപ്പിച്ചിരുന്നു. പ്രായാധിക്യം മൂലം കടുവ ചത്തതാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ സംഭവത്തിൽ പുതിയ നിരീക്ഷണവുമായി വന്യജീവി സംരക്ഷകർ രംഗത്തെത്തിയിരിക്കുകയാണ്. പ്രിൻസ് വെറുതെ ചത്തതല്ല, വേട്ടക്കാർ കൊന്നതാണെന്നാണ് അവരുടെ ആരോപണം. മാംസത്തിൽ പടക്കം വച്ച് പ്രിൻസിനെ കൊല്ലുകയായിരുന്നുവെന്നും വനപാലകരുടെ ഭാഗത്തുനിന്നുണ്ട ായ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഇതിനു കാരണമെന്നും വന്യജീവി സംരക്ഷകർ ചൂണ്ടിക്കാട്ടി.

പന്ത്രണ്ട് വയസുള്ള പ്രിൻസ് ബന്ദിപ്പൂരിലെ സഞ്ചാരികളുടെ മുന്നിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന കടുവയായിരുന്നു. സന്ദർശകരുമായി നല്ല അടുപ്പം പുലർത്തിയിരുന്ന പ്രിൻസ് ഫോട്ടോയെടുക്കാൻ വിവിധ രീതിയിൽ നിന്നുകൊടുക്കയും ചെയ്യുമായിരുന്നു. ഈമാസം രണ്ടിനാണ് കുണ്ടകരെ റേഞ്ചിൽ പ്രിൻസിനെ ചത്ത നിലയിൽ കണ്ടെത്തിയത്.