മഹാത്മാ ഗാന്ധിഗാന്ധി സ്റ്റാന്പ് അഞ്ച് ലക്ഷം പൗണ്ടിന് ലേലം ചെയ്തു
ഫ്രാങ്ക്ഫർട്ട്: മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ പതിച്ച തപാൽ സ്റ്റാന്പ് ബ്രിട്ടനിൽ അഞ്ചു ലക്ഷം (4,14,86000 രൂപ) പൗണ്ടിന് ലേലം ചെയ്തു. ഇത് ഒരു ഇന്ത്യൻ സ്റ്റാന്പിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ലേലത്തുകയാണെന്ന് ഡീലർ സ്റ്റാൻലി ഗിബ്സണ്‍ പറഞ്ഞു. 1948ൽ പുറത്തിറക്കിയതാണ് പത്തു രൂപയുടെ ഈ സ്റ്റാന്പ്. പർപ്പിൾ ബ്രൗണ്‍ നിറത്തിൽ നാല് സ്റ്റാന്പുകൾ അടങ്ങിയ 13 എണ്ണമാണ് പുറത്തിറക്കിയത്.
നാല് എണ്ണം അടങ്ങിയ ഒരു സെറ്റായി ഇന്ത്യൻ സ്റ്റാന്പുകൾ പുറത്തിറക്കുന്നത് അപൂർവമാണ്.

ഇത്തരത്തിലുള്ള മറ്റൊരു സെറ്റ് കഴിഞ്ഞ വർഷം സ്റ്റാൻലി ഗിബ്സണ്‍ ഒരു ലക്ഷത്തി അറുപതിനായിരം പൗണ്ടിനു വിറ്റിരുന്നു. മറ്റൊരു സെറ്റ് എലിസബത്ത് രാജ്ഞിയുടെ സ്റ്റാന്പ് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്റ്റാന്പ് ശേഖരണമാണിത്.

റിപ്പോർട്ട്: ജോർജ് ജോണ്‍