മാത്യു വർഗീസ് ജർമനിയിൽ നിര്യാതനായി
Thursday, April 27, 2017 8:13 AM IST
ബോണ്‍: ദീർഘകാലമായി ജർമനിയിലെ ബോണിൽ താമസിക്കുന്ന തിരുവല്ല, വെണ്ണിക്കുളം സ്വദേശി വടക്കേക്കുറ്റ് കുടുംബാംഗം മാത്യു വർഗീസ് (അപ്പുക്കുട്ടൻ- 71) ബോണിലെ ജോഹാനിറ്റർ ആശുപത്രിയിൽ നിര്യാതനായി. സംസ്കാരം പിന്നീട് ബോണിൽ.

ഭാര്യ മറിയാമ്മ, കുന്പഴ മരുതിക്കേൽ കുടുംബാംഗം. മക്കൾ:ടോണി, ജോജി, ജിമ്മി. മരുമകൾ: ഡോ.ജീന

ജർമനിയിലെ മലങ്കരസഭയുടെ സജീവാംഗവും ബോണ്‍ മിഷൻ യൂണിറ്റ് ട്രഷറാറുമാണ് പരേതൻ.

മാത്യു വർഗീസിന്‍റെ നിര്യാണത്തിൽ ജർമനിയിലെ മലങ്കരസഭാ ചാപ്ലിൻ ഫാ.സന്തോഷ് തോമസ്, മലങ്കരസഭാ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ, മിഷൻ യൂണിറ്റ് അംഗങ്ങൾ അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ