ഫാത്തിമ തീർഥാടനം ജൂലൈ 24, 25, 26, 27 തീയതികളിൽ
Saturday, April 29, 2017 7:38 AM IST
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തിൽ ഫാത്തിമ തീർഥാടനം നടത്തുന്നു. ജൂലൈ 24, 25, 26, 27 തീയതികളിൽ നടത്തുന്ന തീർഥാടനത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ നേതൃത്വം നൽകും.

ആഷിൻ സിറ്റി ടൂർസ് ആൻഡ് ട്രാവൽസ് ലിമിറ്റഡ് നയിക്കുന്ന തീർഥാടനം 24ന് മാഞ്ചസ്റ്റർ എയർപോർട്ടിൽനിന്നും ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച് 27ന് വൈകുന്നേരം തിരിച്ചെത്തും. മുതിർന്നവർക്ക് 390 പൗണ്ടും കുട്ടികൾക്ക് 345 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്.

വിവരങ്ങൾക്ക്: ഫിലിപ്പ് കണ്ടോത്ത് (ഗ്ലോസ്റ്റർ) 07703063836, ജോസി മാത്യു (കാർഡിഫ്) 07916334280, ഷിജോ തോമസ് 07578594094, ജോണ്‍സണ്‍ പഴയന്പള്ളി 07886755879.