കംപ്യൂ​ട്ട​ർ ത​ക​രാ​ർ; ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി
Saturday, May 27, 2017 7:39 AM IST
ല​ണ്ട​ൻ: കംപ്യൂ​ട്ട​ർ ശ്യം​ഖ​ല ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സി​ന്‍റെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി. ലോകമൊട്ടുക്കുമുള്ള ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സി​ന്‍റെ കംപ്യൂ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്ക് നി​ശ്ച​ല​മാ​യ​താ​ണ് വി​മാ​ന സ​ർ​വീ​സി​നെ ബാ​ധി​ച്ച​ത്. ഹീ​ത്രു​വി​ൽ​നി​ന്നും ഗാ​റ്റ്‌​വി​ക്കി​ൽ​നി​ന്നു​മു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു. സം​ഭ​വ​ത്തി​ല്‍ ബ്രി​ട്ടീ​ഷ് എ​യ​ര്‍​വെ​യ്‌​സ് ക്ഷ​മാ​പ​ണം ന​ട​ത്തി.

ബ്രി​ട്ടി​ഷ് എ​യ​ര്‍​വെ​യ്‌​സി​ന്‍റെ നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ് വൈ​കി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റ് ല​ഭ്യ​മ​ല്ലാ​താ​യ​തോ​ടെ ടി​ക്ക​റ്റ് ബു ​ക്കിം​ഗി​ലും ​ചെ​ക്ക്-​ഇ​ന്‍ ചെ​യ്യു​ന്ന​തി​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ന്‍ ചെ​ക്ക്-​ഇ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​ത് വി​മാ​ന​ങ്ങ​ള്‍ പു​റ​പ്പെ​ടു​ന്ന​ത് വൈ​കു​ക​യും പ​ല​ര്‍​ക്കും യാ​ത്ര മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി. എ​ത്ര​യും പെ ​ട്ടെ​ന്ന് ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.