ഐ​ടി മേ​ഖ​ല​യ്ക്കു താ​ങ്ങാ​യി സ​ർ​ക്കാ​രി​ന്‍റെ സ്റ്റാ​ർ​ട്ട് അ​പ്പ് പ​ദ്ധ​തി
Tuesday, May 30, 2017 4:15 AM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ ഐ​ടി മേ​ഖ​ല​യ്ക്കു പ്ര​തീ​ക്ഷ ന​ല്കി ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ പു​തി​യ സ്റ്റാ​ർ​ട്ട് അ​പ്പ് പ​ദ്ധ​തി. ഐ​ടി സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നാ​സ്കോ​മി​ന്‍റെ​യും ദേ​ശ്പാ​ണ്ഡേ ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. കൃ​ഷി, ജൈ​വ​സാ​ങ്കേ​തി​കം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ​ക്ക് അ​നു​മ​തി ന​ല്കു​ന്ന​ത്. പ​രി​സ്ഥി​തി​ക്ക് അ​നു​കൂ​ല​മ്ാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ മു​ൻ​ഗ​ണ​ന ന​ല്കു​ന്ന​തെ​ന്നും ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ല്കു​മെ​ന്നും ഐ​ടി മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു.

സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സം​രം​ഭ​ങ്ങ​ൾ​ക്ക് സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ല്കും. അ​ർ​ഹ​രാ​യ സ്റ്റാ​ർ​ട്ട് അ​പ്പു​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ചു​മ​ത​ല ക​ർ​ണാ​ട​ക സ്റ്റാ​ർ​ട്ട് അ​പ്പ് സെ​ല്ലു​ക​ൾ​ക്കാ​യി​രി​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 51 സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ​ക്കാ​യി 17 കോ​ടി രൂ​പ വീ​തം ന​ല്കാ​നാ​ണ് തീ​രു​മാ​നം. 2500 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്.

വ​നി​ത​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്കും. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ക​ന്പ​നി​ക​ൾ​ക്ക് സ​ഹാ​യം ന​ല്കാ​നാ​ണ് തീ​രു​മാ​നം. ബം​ഗ​ളൂ​രു​വി​നൊ​പ്പം മൈ​സൂ​രു, മം​ഗ​ളൂ​രു, ഹു​ബ്ബ​ള്ളി, കാ​ലാ​ബു​രാ​ഗി തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ്റ്റാ​ർ​ട്ട് അ​പ്പ് പ​ദ്ധ​തി എ​ത്തി​ക്കാ​നും സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി ഈ​വ​ർ​ഷം 1000 സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഐ​ടി മേ​ഖ​ല​യി​ലെ തൊ​ഴി​ൽ പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ൻ പു​തി​യ പ​ദ്ധ​തി​ക്കു ക​ഴി​യു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ.