റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ
Tuesday, May 30, 2017 4:16 AM IST
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത വി​കാ​രി ജ​ന​റാ​ളും ഹൊ​ങ്ങ​സാ​ന്ദ്ര തി​രു​ക്കു​ടും​ബ ഫൊ​റാ​നാ വി​കാ​രി​യു​മാ​യ റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ​യു​ടെ പ്ര​ഥ​മ വ്ര​ത​വാ​ഗ്ദാ​ന​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​ക്കു തു​ട​ക്ക​മാ​യി. മേ​യ് 21ന് ​ദി​വ്യ​ബ​ലി മ​ധ്യേ മെ​ഴു​കു​തി​രി തെ​ളി​ച്ച് റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു. സ​ഹ​വി​കാ​രി​മാ​ർ, കൈ​ക്കാ​ര​ന്മാ​ർ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.