യുക്മ സ്റ്റാർ സിംഗർ 3’ യുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു
Thursday, June 22, 2017 8:16 AM IST
ലണ്ടൻ: പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ യുക്മ സ്റ്റാർ സിംഗറിന്‍റെ മൂന്നാം പരന്പരയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് പരന്പരകൾ ചെലുത്തിയ സ്വാധീനവും ഇത്തവണത്തെ പ്രചാരണ പരിപാടികളുടെ പ്രത്യേകതകളും കൊണ്ട് നിരവധി ഗായകർ ഇതിനകം അപേക്ഷിച്ചു കഴിഞ്ഞു.

കഴിഞ്ഞ തവണത്തേതിന് സമാനമായി ഗർഷോം ടി വി തന്നെയാണ് ഇത്തവണയും സ്റ്റാർ സിംഗർ പ്രോഗ്രാം അണിയിച്ചൊരുക്കുന്നത്. യുക്മ ദേശീയ സമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കപ്പെടുക. ന്ധഗർഷോം ടി വി യുക്മ സ്റ്റാർ സിംഗർ : 3ന്ധ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയുടെ ഒഡിഷനിലേക്ക് പതിനാറു വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കുവാൻ അവസരമുള്ളത്. പ്രധാനമായും യുകെ മലയാളി ഗായകർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നതെങ്കിലും, ഇത്തവണ ഇതര യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുവരെ മത്സരാർത്ഥികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുക്മ ദേശീയ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് ചെയർമാനും ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് വൈസ് ചെയർമാനും സജീഷ് ടോം ചീഫ് പ്രോഗ്രാം കോഓർഡിനേറ്ററും ജോമോൻ കുന്നേൽ മീഡിയ കോഓർഡിനേറ്ററും ഗർഷോം ടി വി മാനേജിങ് ഡയറക്ടർ ബിനു ജോർജ് പ്രോഗ്രാം പ്രൊഡ്യൂസറുമായുള്ള സമിതി ആയിരിക്കും ന്ധഗർഷോം ടി വി യുക്മ സ്റ്റാർ സിംഗർ : 3ന്ധ നിയന്ത്രിക്കുക.

ജൂലൈ പതിനഞ്ച് വരെ അപേക്ഷിക്കുവാൻ അവസരം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നപക്ഷം അപേക്ഷിക്കുവാനുള്ള അവസാന തീയതി നേരത്തേയാക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അതുകൊണ്ടുതന്നെ അവസാന തീയതിയിലേക്ക് കാത്തുനിൽക്കാതെ, പങ്കെടുക്കുവാൻ താല്പര്യമുള്ള ഗായകർ എത്രയുംവേഗം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നവർ തങ്ങളുടെ പൂർണ്ണമായ പേരും മേൽവിലാസവും ഫോണ്‍ നന്പർ, വയസ്സ്, ജനനതീയതി എന്നീ വിവരങ്ങൾ സഹിതം [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്ക് എത്രയും വേഗം അപേക്ഷിക്കേണ്ടതാണ്.