എ​ന്തും വി​ൽ​ക്കാം, വാ​ങ്ങാം: കാ​ർ ബൂ​ട്ട് സെ​യി​ൽ എ​ട്ടി​ന്
Monday, July 3, 2017 5:12 AM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ആ​ദ്യ​മാ​യി കാ​ർ ബൂ​ട്ട് ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. മ​ല്ലേ​ശ്വ​രം സി​രൂ​ർ പാ​ർ​ക്ക് മൈ​താ​ന​ത്ത് എ​ട്ടി​നാ​ണ് ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് മാ​ർ​ക്ക​റ്റ്. പു​തി​യ​തോ പ​ഴ​യ​തോ ആ​യ എ​ന്തു സാ​ധ​ന​ങ്ങ​ളും വി​ൽ​ക്കു​ക​യും വാ​ങ്ങു​ക​യും ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന​താ​ണ് കാ​ർ ബൂ​ട്ട് ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​ത്യേ​ക​ത.

കാ​റി​ന്‍റെ ഡി​ക്കി തു​റ​ന്നു​വ​ച്ച് സാ​ധ​ന​ങ്ങ​ൾ നി​ര​ത്തി​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. വി​ൽ​പ്പ​ന​ക്കാ​ർ 1,000 രൂ​പ ത​റ​വാ​ട​ക​യാ​യി ന​ൽ​കേ​ണ്ടി​വ​രും. കു​ടി​ൽ വ്യ​വ​സാ​യി​ക​ൾ​ക്കും ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്കും ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വ​ള​രെ​യെ​ളു​പ്പം പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ൽ​ക്കാ​നു​മു​ള്ള ഒ​രു വേ​ദി കൂ​ടി​യാ​ണ് കാ​ർ ബൂ​ട്ട് ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റ്.