ജി​എ​സ്ടി: മ​ല​യാ​ള​ചി​ത്ര​ങ്ങ​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​കും
Monday, July 3, 2017 5:14 AM IST
ബം​ഗ​ളൂ​രു: ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​തോ​ടെ ക​ർ​ണാ​ട​ക​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​കും. അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളു​ടെ ടി​ക്ക​റ്റ് നി​ര​ക്കി​ൽ നാ​ലു മു​ത​ൽ അ​ഞ്ചു വ​രെ ശ​ത​മാ​നം കു​റ​വു​ണ്ടാ​കും.

ജി​എ​സ്ടി പ്ര​കാ​രം സി​നി​മാ ടി​ക്ക​റ്റു​ക​ൾ​ക്കു​ള്ള കൂ​ടി​യ നി​കു​തി 28 ശ​ത​മാ​ന​മാ​ണ്. ഇ​തു​വ​രെ 32 ശ​ത​മാ​നം നി​കു​തി​യാ​ണ് സം​സ്ഥാ​ന​ത്ത് അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ൾ​ക്ക് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​നി നൂ​റു രൂ​പ​യോ അ​തി​ൽ താ​ഴെ​യോ ഉ​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് 18 ശ​ത​മാ​ന​വും നൂ​റു രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ടി​ക്ക​റ്റു​ക​ൾ​ക്ക് 28 ശ​ത​മാ​നം നി​കു​തി​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ജി​എ​സ്ടി ക​ന്ന​ഡ സി​നി​മാ പ്രേ​മി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കും. ക​ന്ന​ഡ സി​നി​മ​ക​ൾ​ക്കു​ള്ള വി​നോ​ദ​നി​കു​തി മാ​റു​ന്ന​തോ​ടെ ഇ​വ​യു​ടെ ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​രും.