ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണ​വും നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും
Wednesday, July 5, 2017 5:37 AM IST
ബം​ഗ​ളൂ​രു: സു​വ​ർ​ണ​ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം ബം​ഗ​ളൂ​രു ഈ​സ്റ്റ് സോ​ണി​ന്‍റെ സു​വ​ർ​ണ ക്ലി​നി​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹെ​ൽ​ത്ത് കാ​ർ​ഡ് വി​ത​ര​ണ​വും നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും ക​മ്മ​ന​ഹ​ള്ളി​യി​ലെ കു​ള്ള​പ്പ സ​ർ​ക്കി​ളി​ന​ടു​ത്തു​ള്ള പ്രി​യ​ദ​ർ​ശി​നി സ്കൂ​ളി​ൽ ന​ട​ന്നു. ഈ​സ്റ്റ് സോ​ണ്‍ യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ ന​യോ​നി​ക്ക ഐ ​കെ​യ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ണ് നേ​ത്ര പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്കി​യ​ത്. ഈ​സ്റ്റ് സോ​ണ്‍ പ​രി​ധി​യി​ലു​ള്ള അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒ​രു വ​ർ​ഷ​ത്തേ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ സു​വ​ർ​ണ ക്ലി​നി​ക്കി​ലെ ഹെ​ൽ​ത്ത് കാ​ർ​ഡ് ന​ല്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം സു​വ​ർ​ണ ക്ലി​നി​ക്കി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഡോ. ​ര​ജ​നി സ​തീ​ഷ്, പ്രി​യ​ദ​ർ​ശി​നി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ തോ​മ​സി​ന് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഈ​സ്റ്റ് സോ​ണ്‍ ചെ​യ​ർ​മാ​ൻ കെ.​ജെ. ബൈ​ജു, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ വി​ഷ്ണു നാ​യ​ർ, യൂ​ത്ത് വിം​ഗ് ക​ണ്‍​വീ​ന​ർ ക​ബീ​ർ, ബാ​ഹു​ലേ​യ​ൻ നാ​യ​ർ, എ. ​രാ​ജു, അ​ജ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.